Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോക്ക്ഡൗൺ ലംഘിച്ച് ഭാഗവത പാരായണം: ബിജെപി നേതാവ് അടക്കം നാല് പേരെ അറസ്റ്റ് ചെയ്‌തു

ലോക്ക്ഡൗൺ ലംഘിച്ച് ഭാഗവത പാരായണം: ബിജെപി നേതാവ് അടക്കം നാല് പേരെ അറസ്റ്റ് ചെയ്‌തു
തൃശൂർ , വെള്ളി, 8 മെയ് 2020 (10:23 IST)
എരുമപ്പെട്ടി: തൃശൂർ എരുമപ്പെട്ടിക്ക് സമീപം ലോക്ക്ഡൗൺ ലംഘിച്ച് നൂറോളം പേർ ഒത്തുകൂടി ഭാഗവത പാരായണം നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.ബിജെപി സംസ്ഥാന സമിതി അംഗം ഇ.ചന്ദ്രന്‍ ഉള്‍പ്പടെ നാലുപേരാണ് അറസ്റ്റിലായത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് സംഭവം.
 
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്‍ത്തിക്ഷേത്രത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭാഗവത പാരായണം നടന്നത്. ഇതിൽ ഏകദേശം നൂറോളം പേർ പങ്കെടുക്കുകയും ചെയ്‌തു. വിവരം ലഭിച്ച് പോലീസ് സ്ഥലത്തെത്തിയതോടെ പാരായണത്തിനെത്തിയ ആളുകൾ ചിതറിയോടി.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ആളുകള്‍ കൂടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
 
നേരത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ശേഷവും ക്ഷേത്രം തുറന്നിരുന്നതായാണ് വിവരം.ക്ഷേത്രത്തിൽ നിത്യപൂജയും നടന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീര താപനില കൂടുതൽ: കൊച്ചിയിൽ അഞ്ചുപേരെയും, കരിപ്പൂരിൽ മൂന്നുപേരെയും ഐസൊലേഷനിലേക്ക് മാറ്റി