ബിജെപിക്കും കോൺഗ്രസിനും പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രം സ്ഥിരനിക്ഷേപത്തില്‍ നിന്ന് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തതിനെ ചോദ്യം ചെയ്‌ത് നടൻ ഗോകുൽ സുരേഷ്. ഇൻസ്റ്റഗ്രാമിലാണ് ഗോകുൽ സുരേഷ് വിഷയത്തിലെ തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്.
സർക്കാരിന് എന്തിനാണ് ആരാധനാലയങ്ങളുടെ പണമെന്നാണ് ഗോകുൽ സുരേഷ് ചോദിക്കുന്നത്.അമ്പലമോ പള്ളിയോ മോസ്കോ ആയാലും അത് തെറ്റായ കാര്യമാണ് എതെങ്കിലും പള്ളിയുടേയോ മോസ്കിന്‍റേയോ പണം സര്‍ക്കാര്‍ എടുത്തിട്ടുണ്ടോയെന്നും ഗോകുല്‍ ചോദിക്കുന്നു.അതേ സമയം ഗുരുവായൂർ ദേവസ്വം പണം നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകി.
ബജറ്റ് പരിശോധിച്ചാല്‍ ക്ഷേത്രങ്ങളില്‍ നിന്ന് സര്‍ക്കാര്‍ കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന് വ്യക്തമാകും. ഇതെല്ലാമാണ് സത്യമെന്നിരിക്കെ ചിലര്‍ സമൂഹത്തില്‍ മതവിദ്വേഷം പടര്‍ത്താനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് എന്നത് നിര്‍ഭാഗ്യകരമായ കാര്യമാണെന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.