2016ലാണ് പയ്യാവൂര്‍ സഹകരണ ബാങ്ക് കശുമാങ്ങയില്‍ നിന്ന് ഫെനി എന്ന ആശയവുമായി സര്‍ക്കാരിനെ സമീപിച്ചത്. ഇതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും 2022 ജൂണ്‍ 30ന് അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് വൈകുകയായിരുന്നു.
200 രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഒരു ലിറ്റര്‍ ഫെനി 500 രൂപയ്ക്ക് എങ്കിലും ബിവറേജ് കോര്‍പ്പറേഷന്‍ വഴിവില്‍ക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോര്‍ില്‍് പറയുന്നത്. കണ്ണൂര്‍ ഫെനി എന്നായിരിക്കും മദ്യത്തിന്റെ പേര്.