Publish Date: Thu, 30 Jan 2025 (12:39 IST)
Updated Date: Thu, 30 Jan 2025 (12:42 IST)
സ്വകാര്യ ബസ്റ്റാന്‍ഡില്‍ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ എസ് ഐയെ നിലത്തടിച്ച വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിയായ വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ ജിബിന്‍ ബിജു(18) ആണ് അറസ്റ്റിലായത്.
പത്തനംതിട്ട ബസ്റ്റാന്‍ഡില്‍ സ്ത്രീകളെ ശലൂം ചെയ്യുന്നതായുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകീട്ട് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ് ഐ ജിനു സംഭവസ്ഥലത്തെത്തിയത്. സ്ഥലത്ത് കറങ്ങിനടക്കുന്ന ജിബിനോട് വീട്ടില്‍ പോകാന്‍ പറഞ്ഞപ്പോല്‍ ജിബിന്‍ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കവെയാണ് ജിബിന്‍ എസ് ഐയെ ആക്രമിച്ച് നിലത്തടിച്ചത്. താഴെ തള്ളിയിട്ട ശേഷം എസ് ഐയെ കമ്പെടുത്ത് തലയ്ക്കടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തിരുന്നു. കൂടുതല്‍ പോലീസെത്തിയാണ് ജിബിനെ സ്റ്റേഷനിലെത്തിച്ചത്. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. എസ് ഐയുടെ മൊഴിപ്രകാരം ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അഭിറാം മനോഹർ
Publish Date: Thu, 30 Jan 2025 (12:39 IST)
Updated Date: Thu, 30 Jan 2025 (12:42 IST)