Publish Date: Thu, 01 Jun 2023 (11:12 IST)
Updated Date: Thu, 01 Jun 2023 (11:14 IST)
റാന്നിയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമ സ്‌കൂളിലെ ബസ്സാണ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. ചേവൂര്‍ മുക്കില്‍ വെച്ചാണ് അപകടം ഉണ്ടായത്. രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു ബസ്സ്.
അപകട സമയത്ത് എട്ടു കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. സംഭവം നേരില്‍ കണ്ട് നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.