കൃഷിമന്ത്രി വി എസ് സുനിൽ കുമാറിനെയും വകുപ്പിനെയും പരസ്യമായി തള്ളിപ്പറഞ്ഞ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെ ശാസിച്ച് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. കൃഷി വർധിപ്പിക്കുകയാണ് സർക്കാർ നയം. സർക്കാറിന്റെ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കേണ്ടത് എന്ന് ഇ ചന്ദ്രശേഖരൻ പറഞ്ഞു.
സർക്കാരിന്റെ ഭാഗമയി നിന്നുകൊണ്ട് സർക്കാർ നയത്തിഒനെതിരെ പ്രവർത്തിക്കുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽമെന്നും നേരത്തെ മന്ത്രി സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു. കുര്യന്റേത് സർക്കാർ നയമല്ലെന്ന് കാനവും പ്രതികരിച്ചിരുന്നു
മന്ത്രി വി എസ് സുനിൽ കുമാറും വകുപ്പും കൃഷി നടത്തുന്നത് മോക്ഷം കിട്ടാനായിട്ടാനാണ് കുട്ടനാട്ടിലെ നെൽകൃഷി പരിസ്ഥിതി വിരുദ്ധമാണ്. കുട്ടനാട്ടിൽ കുടിവെള്ള യൂണിറ്റോ മത്സ്യകൃഷിയോ ടൂറിസമോ ആണ് നടപ്പിലാക്കേണ്ടത് എന്നുമായിരുന്നു പി എച്ച് കുര്യന്റെ പ്രസ്ഥാവന.