Publish Date: Tue, 22 Feb 2022 (20:38 IST)
Updated Date: Tue, 22 Feb 2022 (20:40 IST)
തൃശൂർ: ഓപ്പറേഷൻ കുബേര പ്രകാരം നടത്തിയ അന്വേഷണത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊള്ളപ്പലിശ ഈടാക്കി പണമിടപാട് നടത്തിയ എൽത്തുരുത്ത് ബ്രിഡ്ജ് റോഡിൽ കിരിയാത്ത് വരമ്പിൽ രഞ്ജിത്ത് എന്ന 33 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് 25 ബ്ളാങ്ക് ചെക്കുക, 16 മുദ്രപ്പത്രങ്ങൾ, ആർ.സി.ബുക്കുകൾ, ലൈസൻസ്, പണമിടപാട് നടത്തിയ ആധാരത്തിന്റെ പകർപ്പ് എന്നിവയും പിടിച്ചെടുത്തു. വെസ്റ്റ് പോലീസ് എസ്.ഐ കെ.സി.ജിജുവിനെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.