Publish Date: Fri, 20 Aug 2021 (12:40 IST)
Updated Date: Fri, 20 Aug 2021 (12:43 IST)
മന്ത്രിയായതിനുശേഷമുള്ള ആദ്യ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് മുഹമ്മദ് റിയാസ്. കണിശക്കാരനായ പൊതുമരാമത്ത് മന്ത്രിയുടെ ഓണാഘോഷ ചിത്രം സോഷ്യല്‍ മീഡിയയിലും ശ്രദ്ധിക്കപ്പെട്ടു. ജോലിയിലെ കണിശത പൂക്കളത്തിനും ഉണ്ടല്ലോ എന്നാണ് എല്ലാവരും മന്ത്രിയോട് ചോദിക്കുന്നത്. ഭാര്യ വീണ വിജയനൊപ്പം വീട്ടില്‍ പൂക്കളമിടുന്ന തിരക്കിലാണ് മന്ത്രി. പൂക്കളമിടുന്ന ചിത്രം മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ജാഗ്രതയോടെ വേണം ഓണാഘോഷമെന്നാണ് മന്ത്രിക്ക് പറയാനുള്ളത്. വീണ ജീവിതപങ്കാളിയായി എത്തിയ ശേഷമുള്ള റിയാസിന്റെ ആദ്യ ഓണമാണ് ഇത്തവണത്തേത്.