Publish Date: Sat, 26 Sep 2026 (12:23 IST)
Updated Date: Sat, 26 Sep 2026 (14:48 IST)
Onam Bumper 2026 Live Updates
Onam Bumper 2026 Draw Live Updates: ഓണം ബംപർ 2026 ന്റെ നറുക്കെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരത്തെ ലോട്ടറി ഭവനിൽ ആരോഗ്യ, ദേവസ്വം മന്ത്രി കെ.മുരളീധരനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. പൂജ ബംപർ പ്രകാശനവും നടന്നു.
ഒന്നാം സമ്മാനത്തിനു അർഹമായ നമ്പർ - TL 360615 ടിക്കറ്റ് വിൽപ്പന നടത്തിയത് കണ്ണൂരിൽ അനീഷ് എന്ന ഏജന്റ് ആണ്.
രണ്ടാം സമ്മാനത്തിന് അർഹമായ നമ്പറുകൾ -
TA 957486
TB 642974
TC 810428
TD 305900
TE 328611
TG 805847
TH 902375
TJ 150990
TK 375661
TL 888018
TA 300530
TB 439962
TC 952340
TD 279706
TE 970611
TG 355002
TH 192282
TJ 978616
TK 976006
TL 792519
ഏറ്റവും വലിയ സമ്മാനം
കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമാണ് ഇത്തവണത്തെ ഓണം ബംപറിലേത്. ഒന്നാം സമ്മാനമായി ലഭിക്കുക 30 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 20 പേർക്ക് 25 ലക്ഷം രൂപ ലഭിക്കും.
റെക്കോർഡ് വിൽപ്പന
ഇത്തവണ അടിച്ച എല്ലാ ഓണം ബംപർ ടിക്കറ്റുകളും വിറ്റു തീർന്നു എന്ന പ്രത്യേകതയുണ്ട്. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റെക്കോർഡും 2026 ഓണം ബംപർ സ്വന്തമാക്കി. 90 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറം ഓണം ബംപറിനായി അച്ചടിച്ചത്. 90 ലക്ഷം ടിക്കറ്റുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. 20 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റഴിച്ചത്.
Also Read: സതീശന്റെ ഭരണത്തിൽ കടുത്ത അതൃപ്തി; ഹൈക്കമാൻഡിനെ അറിയിക്കാൻ മുതിർന്ന നേതാക്കൾ
സർക്കാരിന് ലഭിക്കുന്നത്
അച്ചടിച്ച മുഴുവൻ ടിക്കറ്റും വിറ്റുപോയാതോടെ സർക്കറിലേക്ക് 321,42,60,000 (321 കോടി) യാണ് സർക്കാറിലേക്ക് എത്തുക. ഇതിനൊപ്പം സംസ്ഥാനത്തിൻറെ ജിഎസ്ടി വിഹിതവും സംസ്ഥാനത്തിനു ലഭിക്കും. 500 രൂപയുടെ ഒരു ടിക്കറ്റ് വിൽക്കുമ്പോൾ യഥാർഥ ടിക്കറ്റ് വില 357.14 രൂപയാണ്. 142.86 രൂപയാണ് ഒരു ടിക്കറ്റിൽ നിന്നുള്ള ജിഎസ്ടി. 40 ശതമാനമാണ് ലോട്ടറിക്ക് ജിഎസ്ടി ഈടാക്കുന്നത്. ജിഎസ്ടിയായി ടിക്കറ്റൊന്നിന് 71 രൂപയോളമാണ് ഖജനാവിലേക്ക് എത്തുക.
ഫലമറിയാൻ
നറുക്കെടുപ്പ് ഫലം അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
Click Here