സോളാര്‍ കേസിലെ ബ്ലാക്ക് മെയിലിങ്ങ് പ്രസ്താവന; പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു
"സോളാറി'ലെ തുടരന്വേഷണത്തിൽ ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുത്തു
Publish Date: Tue, 09 Jan 2018 (10:55 IST)
Updated Date: Tue, 09 Jan 2018 (10:59 IST)
സോളാര്‍ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണസംഘമാണ് ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സോളാർ കേസിൽ തന്നെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നായിരുന്നു സുരേന്ദ്രന്‍ നല്‍കിയ പരാതി. തിരുവനന്തപുരത്ത് വെച്ചാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. സോളാര്‍ തുടരന്വേഷണത്തില്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുന്നത്.
ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുപറയാത്തതിനാണ് തന്നെ ഒരാള്‍ ബ്ലാക്ക്മെയില്‍ ചെയ്തതെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. അതേസമയം ആരാണ് ബ്ലാക്ക് മെയിലിങ് നടത്തിയതെന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നുല്ല. തുടര്‍ന്നാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്.