Webdunia - Bharat's app for daily news and videos

Install App

നഴ്‌സിങ് തട്ടിപ്പ് കേസ്: 40 കാരന്‍ അറസ്റ്റില്‍

രേണുക വേണു
തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (15:54 IST)
നഴ്‌സിങ് വിസ വാഗ്ദാനം ചെയ്തു നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയടുത്തു എന്ന പരാതിയില്‍ 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്ലാമല സ്വദേശി കലാനി വീട്ടില്‍ രഞ്ജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. 
 
വഴിക്കടവ് എടക്കര ചുങ്കത്തി ഭാഗങ്ങളിലെ നഴ്‌സുമാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ ഇയാള്‍ കഴിഞ്ഞ ജൂണില്‍ വിസ വാഗ്ദാനം ചെയ്തു 34 പേരില്‍ നിന്നായി 10,95,000 രൂപാ തട്ടിയെടുത്തു എന്നാണ് പരാതി. വിസ കിട്ടാതായപ്പോള്‍ ഇയാള്‍ പണവുമായി മുങ്ങി. ചുങ്കത്തറ സ്വദേശിനിയെ വിസ നല്‍കാമെന്നു വിശ്വസിപ്പിക്കുകയും ഇനിയും കൂടുതല്‍ വിസകള്‍ ഉണ്ടെന്നും അതിലേക്കായി കൂടുതല്‍ ആളുകള്‍ വേണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് വിശ്വസിച്ചാണ് ഇത്രയധികം പേര്‍ പണം നല്‍കിയത്.
 
അന്വേഷിച്ചപ്പോള്‍ വിവരം ഒന്നും ഉണ്ടായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. എടക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തൃശൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മംഗളൂരു റീജിയൺ മൈസൂരു ഡിവിഷന് കൈമാറാൻ നീക്കം; പാലക്കാട് ഡിവിഷന് കനത്ത തിരിച്ചടി; കേരളത്തിൻ്റെ വരുമാനം കുത്തനെ കുറയും

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

മതം പൊട്ടാതെ സൂക്ഷിക്കുക!, കോഴിക്കോട് ഓണാഘോഷത്തില്‍ സാരിക്കും മുണ്ടിനും വിലക്ക്, വിവാദമായതോടെ നിലപാട് മാറ്റി സ്‌കൂള്‍ മാനേജ്‌മെന്റ്

ജെൻസികളിലേക്ക് എത്തിയേ തീരു, പ്രത്യേകസമിതിയുമായി ബിജെപി : സ്മൃതി ഇറാനിയും നിതിൻ നബീലും സംഘത്തിൽ

മകളും ഭാര്യയും അമ്മയും മാത്രമല്ല, സ്ത്രീക്ക് വ്യക്തിത്വം എന്നൊന്നുണ്ട്: മനുസ്മൃതിയെ തള്ളി രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments