സുപ്രീംകോടതിയുടെ ഉത്തരവ് കാറ്റിൽ പറത്തി കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു; മിഷനറീസ് ഓഫ് ജീസസിനെതിരേ കേസെടുത്തു

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (08:41 IST)
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
 
സംഭവത്തിൽ മിഷനറീസ് ഓഫ് ജീസസിനെതിരെ നിയമ നയപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ബലാത്സംഗ കേസുകളില്‍ ഇരകളുടെ സ്വകാര്യത കര്‍ശനമായും പാലിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
 
ബിഷപ്പിതിരെ പരാതി നൽകിയതിന് പ്രതികാര നടപടിയെന്നോണമാണ് ഇരയുടെ ചിത്രം മിഷണറീസ് ഓഫ് ജീസസ്  പുറത്തുവിട്ടത്. ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയാണെന്ന് വിശദീകരിക്കുന്നതിനായി മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രമടക്കമുള്ള റിപ്പോര്‍ട്ട്  പുറത്തുവിടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല: ഉറച്ച നിലപാടുമായി വിജയ് സര്‍ക്കാര്‍

ചട്ടങ്ങൾ ലംഘിച്ച ഗവർണറുടെ നടപടി; മുഖ്യമന്ത്രി അറിഞ്ഞില്ല, ഗുരുതര വിഷയം പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവ്

പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും

ഇറാന്‍ കരാറില്‍ ഇസ്രായേലിന് ജെഡി വാന്‍സിന്റെ മുന്നറിയിപ്പ്: ട്രംപ് മാത്രമാണ് നിങ്ങളുടെ ഏക സഖ്യകക്ഷി

300 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ തട്ടിപ്പ്: ദിവ്യ എസ് അയ്യരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചു, മലപ്പുറം സ്വദേശി ഒളിവില്‍

അടുത്ത ലേഖനം
Show comments