Publish Date: Mon, 27 Dec 2021 (18:02 IST)
Updated Date: Mon, 27 Dec 2021 (18:04 IST)
തിരുവനന്തപുരം: ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്ത് കൊണ്ടാണ് തീരുമാനം. രാത്രി പത്തിന് മുൻപായി കടകൾ അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല. ഇന്ന് ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.