Publish Date: Tue, 08 Feb 2022 (08:17 IST)
Updated Date: Tue, 08 Feb 2022 (08:20 IST)
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു. പുതുക്കിയ നിരക്ക് ഉടന്‍ പ്രഖ്യാപിക്കും. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും വര്‍ധിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തും. കിലോമീറ്ററിന് നിലവില്‍ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വര്‍ധിപ്പിക്കും. രാത്രിയാത്രയ്ക്ക് മിനിമം ചാര്‍ജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും സഞ്ചരിക്കുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരിക.