കാരണങ്ങള്‍ നിരവധി; കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് സൂചന
കാരണങ്ങള്‍ നിരവധി; കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് സൂചന
Publish Date: Sat, 26 May 2018 (15:41 IST)
Updated Date: Sat, 26 May 2018 (15:42 IST)
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ എത്തുമെന്ന് സുചന. യുവ നേതൃനിരയിലെ മികച്ച നേതാവെന്ന പരിഗണയാണ് അദ്ദേഹത്തിന് കാര്യങ്ങള്‍ അനുകൂലമാക്കുന്നത്. തിങ്കളാഴ്ചയ്ക്കകം പുതിയ അധ്യക്ഷനെ അമിത് ഷാ പ്രഖ്യാപിച്ചേക്കും.
സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറാകുന്നതോടെ ഒഴിവു വരുന്ന ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി പേരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ടെങ്കിലും സുരേന്ദ്രനാണ് ഈ പട്ടികയിൽ മുൻഗണന.
ആർഎസ്എസിന്റെ താല്‍പ്പര്യം കൂടി പരിഗണിച്ചിട്ടാകും പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തകരുമായി കൂടുതല്‍ അടുപ്പമുള്ള നേതാവിനെ അധ്യക്ഷനാക്കാനാകും ബിജെപി നേതൃത്വം ശ്രമിക്കുക.