ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻഡി തിവാരി അന്തരിച്ചു
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻഡി തിവാരി അന്തരിച്ചു
Publish Date: Thu, 18 Oct 2018 (17:04 IST)
Updated Date: Thu, 18 Oct 2018 (17:07 IST)
മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ എൻഡി തിവാരി (93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു തിവാരി. വൃക്കകളിലെ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനു പിന്നാലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ അവസാനം മുതൽ തിവാരി ചികിത്സയിലായിരുന്നു. തിവാരിയുടെ ജന്മദിനമായിരുന്നു ഇന്ന്. രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഏക നേതാവാണ് അദ്ദേഹം.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നു തിവാരി ഉത്തര്‍പ്രദേശില്‍ നാലു തവണയാണ് മുഖ്യമന്ത്രിയായത്. ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പരേതയായ സുശീല, ഉജ്വല എന്നിവർ ഭാര്യമാരാണ്. മകൻ– രോഹിത് ശേഖർ.