Publish Date: Wed, 22 Sep 2021 (16:38 IST)
Updated Date: Wed, 22 Sep 2021 (16:40 IST)
കൊല്ലം: ബന്ധുവായ യുവാവിന്റെ കൊലപാതകവുമായി ബന്ധപെട്ടു നാല് പേരെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു വദിവസം മുമ്പ് ഇരവിപുരം ഫിഷർമെൻ കോളനിക്കടുത്ത് വച്ച് രാജു എന്ന 48 കാരനെ ക്രൂരമായി ഒരു സംഘം പേർ മർദ്ദിക്കുകയും ഇയാൾ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് കാരിത്താസ് കോളനി സ്വദേശി ജെയ്‌സൺ (29), ഫിഷർമെൻ കോളനി നിവാസി റെനിൽ (25 ), സുനാമി ഫ്‌ളാറ്റ് നിവാസി സുനിൽ (37), കാരിത്താസ് കോളനി നിവാസി ബിപിൻ (27) എന്നിവരാണ് പിടിയിലായത് രണ്ട് പേര് ഇപ്പോഴും ഒളിവിലാണ്.
ഞായറാഴ്ച വൈകിട്ട് മത്സ്യ വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കം സംഘത്തിൽ കലാശിക്കുകയായിരുന്നു. രാജുവിനെ ആര് പേരും ചേർന്ന് സൈക്കിൾ കൊണ്ടും കൈകൊണ്ടും മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജുവിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.