Publish Date: Sat, 19 Feb 2022 (20:42 IST)
Updated Date: Sat, 19 Feb 2022 (20:44 IST)
കോഴിക്കോട്: കോഴിക്കോട്ടെ ബാലുശേരി ഇയ്യാട്ട് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജലക്ഷ്മി (18) ആണ് ദുരൂഹ സാഹചര്യത്തിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ഒമ്പതാം തീയതിയാണ് ഇരുവരും വിവാഹിതരായത്.
തേജ ലക്ഷ്മിക്ക് അനക്കമില്ലെന്നു രാവിലെ ഭർത്താവ് ജിനു കൃഷ്ണൻ വീട്ടുകാരോട് പറഞ്ഞപ്പോൾ വീട്ടുകാർ ചെന്ന് നോക്കുകയും തേജ ലക്ഷ്മിയെ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു.
മാനിപുരം കാവിൽ മുനോമ്പുറത് പരേതനായ സുനിൽ - ജിഷ ദമ്പതികളുടെ മകളായ തേജ ഓമശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ലാബ് കൊഴിസിനു ചേർന്നിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.