എങ്ങോട്ടെങ്കിലും ഒന്ന് നടക്കുക എന്നത് നമുക്ക് ഇപ്പോൾ വലിയ മടിയുള്ള കാര്യമായി മാറിയിരിക്കുകയാണ്. ഡോക്ടർമാർ നിർദേശിച്ചാൽ പോലും പലരും നടക്കാറില്ല. എന്നാൽ ദിവസവും രാവിലെ അൽപ സമയം നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ കേട്ടാൽ ആരായാലും നടന്നുപോകും എന്നതുതന്നെയാണ് യാഥാർത്ഥ്യം.
പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. പല പ്രശ്‌നങ്ങളെയും അകറ്റാന്‍ ഇത് സഹായിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരീക്കാൻ ഇത് സഹായികും
സ്ഥിരം നടക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ തകരാറുകള്‍ വരാന്‍ സാധ്യത വളരെ കുറവാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ശരിയായ രീതിയിലുള്ള നടത്തും ഗുണം ചെയ്യും. പ്രമേഹ രോഗികൾ നടക്കണം എന്ന് ഡോക്ടർമാർ തന്നെ നിർദേശിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്നതിൽ നടത്തത്തിന് വലിയ പങ്കാണുള്ളത്.