മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് തമിഴ്‌നാട്
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് തമിഴ്‌നാട്
സംസ്ഥാനത്തെ അതിശക്തമായ മഴ മുല്ലപ്പെരിയാർ വിഷയത്തില്‍ മുതലെടുത്ത് തമിഴ്‌നാട്. അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നതിനാല്‍ കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി.
ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142ൽ എത്തിക്കുമെന്ന് ഉപസമിതി യോഗത്തില്‍ തമിഴ്നാട് പ്രതിനിധികൾ വ്യക്തമാക്കി. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനിടെയാണ് അഞ്ചംഗ ഉപസമിതി ഡാമില്‍ സന്ദര്‍ശനം നടത്തിയത്.
നിലവിൽ 133 അടിയാണു അണക്കെട്ടിലെ ജലനിരപ്പ്. 142 അടിയിൽ എത്തിയാൽ സ്പിൽവേയിലെ ഷട്ടറുകൾ തുറക്കേണ്ടി വരും. അത്തരം സാഹചര്യമുണ്ടാകുമ്പോള്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള ജന ജീവിതം ഭയത്തിന്റെ നിലഴിലാകും.
താഴ്വരയിലെ ജനങ്ങളുടെ സുരക്ഷിതത്വം നോക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്വമാണെന്ന് തമിഴ്‌നാട് പ്രതിനിധികള്‍ പറഞ്ഞു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസകരമാണെന്നാണ് കേരളത്തിന്റെ നിഗമനം.