Publish Date: Wed, 24 Oct 2018 (10:37 IST)
Updated Date: Wed, 24 Oct 2018 (10:38 IST)
മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് അയവ് വരുന്നതായി സൂചന. കേരളത്തിന് നേരിയ പ്രതീക്ഷ പകര്‍ന്നു കേന്ദ്രസര്‍ക്കാര്‍. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ പഠനം നടത്തുന്നതിനു പരിസ്ഥിതിമന്ത്രാലയം കേരളത്തെ അനുവദിച്ചു.
കേരളവും തമിഴ്നാടും സമവായമുണ്ടാക്കി വേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ സമ്മതത്തോടെ മാത്രമേ അണക്കെട്ട് നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
ഉപാധികളോടെയാണു മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്.