Publish Date: Thu, 29 Oct 2020 (11:52 IST)
Updated Date: Thu, 29 Oct 2020 (11:54 IST)
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കോടതി ഏഴുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. ഉപാധികളോടെയാണ് കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ച്ചയായി മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യരുതെന്നും ആവശ്യമെങ്കില്‍ ചികിത്സ നല്‍കണമെന്നും ബന്ധുക്കളെയും അഭിഭാഷകനേയും കാണാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശം ഉണ്ട്.
14ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിച്ചില്ല. കേസിലെ അഞ്ചാം പ്രതിയാണ് എം ശിവശങ്കര്‍. കോടതിയില്‍ തനിക്ക് നടുവേദനയുണ്ടെന്നും തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നും ശിവശങ്കര്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു.