ഇന്ദിരാ ഗാന്ധി പോലും എകെജിയുടെ മുന്നില്‍ ഇരിക്കില്ലായിരുന്നു, അവരേക്കാള്‍ വലിയ ആളാണോ ഇപ്പോള്‍ അഭിപ്രായം പറയുന്നത്; ബല്‍റാമിന് മറുപടിയുമായി വീരേന്ദ്രകുമാര്‍
ഇന്ദിരാ ഗാന്ധി പോലും എകെജിയുടെ മുന്നില്‍ ഇരിക്കാറില്ലായിരുന്നുവെന്ന് വീരേന്ദ്ര കുമാര്‍
Publish Date: Sun, 14 Jan 2018 (10:44 IST)
Updated Date: Sun, 14 Jan 2018 (10:47 IST)
എകെജിയെ പ്രശംസിച്ചും അദ്ദേഹത്തിനെതിരെ വിവാദപരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയെ കുറ്റപ്പെടുത്തിയും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. ഇന്ദിരാ ഗാന്ധി പോലും എകെജിയുടെ മുന്നില്‍ ഇരിക്കാറില്ലായിരുന്നുവെന്ന് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഇന്ദിര ഗാന്ധിയെക്കാള്‍ വലിയ ആളാണോ ഇപ്പോള്‍ എകെജിയെപ്പറ്റി അഭിപ്രായം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇടത് മതേതര ഐക്യം രാജ്യത്തിന് അനിവാര്യമാണെന്നും സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മതേതര ഇന്ത്യ വെല്ലുവിളികളും പ്രതിരോധവുമെന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവെ വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സജിത്ത്
Publish Date: Sun, 14 Jan 2018 (10:44 IST)
Updated Date: Sun, 14 Jan 2018 (10:47 IST)