Webdunia - Bharat's app for daily news and videos

Install App

ചായ ചൂടാക്കി നൽകിയില്ല; അമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; മകൻ അറസ്റ്റിൽ

തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം.

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (13:48 IST)
ചായ ചൂടാക്കി നൽകാഞ്ഞതിന് അമ്മയെ മകൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മ ലീലയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ലീലയുടെ മകൻ വെസ്റ്റ് കോമ്പാറ കൈപ്പിള്ളി വീട്ടിൽ വിഷ്ണുവിലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
 
തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. ചായ ചൂടാക്കി നൽകാത്തതിലുള്ള ദേഷ്യമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുൻപ് ഒരു ബൈക്ക് അപകടത്തിൽ ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ കൂലിപ്പണിയെടുത്തും നാട്ടുകാരുടെ സഹായം സ്വരൂപിച്ചുമാണ് അമ്മ ലീല ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
 
അപകടത്തിൽ വിഷ്ണുവിന്റെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായി. വിവിധ തരം ലഹരിക്കടിമപ്പെട്ട വിഷ്ണു അമ്മയെ നിരന്തരം അമ്മയെ ദ്രോഹിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments