ഒരു രസത്തിന് വേണ്ടി സ്കൂൾ കുട്ടികൾ മോഷ്ടിച്ചത് 24 ഇരുചക്ര വാഹനങ്ങൾ; ബൈക്ക് മോഷ്ടിക്കുന്നത് ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ, മോഷണത്തിന്റെ രീതി ഇങ്ങനെ
, ചൊവ്വ, 16 ഏപ്രില്‍ 2019 (12:58 IST)
ഡൽഹി: പല തരത്തിലുള്ള ബൈക്ക് മോഷ്ടാക്കളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഈ മോഷ്ടാക്കൾ അൽപം വ്യത്യസ്തരാണ്. ഡൽഹിയിലെ പഹർഗഞ്ച്, ദരിയഗഞ്ച് എന്നീ പ്രദേശങ്ങളിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ സ്ഥിരമായി മോഷ്ടിക്കുന്ന സ്കൂൾ കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബൈക്കുകൾ ഇവർ മോഷ്ടിക്കുന്നത് എന്തിനെന്ന് അറിഞ്ഞതോടെയാണ് പൊലീസ് ഞെട്ടിയത്. മോഷ്ടിച്ച ബൈക്കുകൾ ഇവർ ഇപയോഗിക്കുകയോ വിൽക്കുകയോ ചെയ്യാറില്ല. ബൈക്കിനോട് ചേർന്ന് നിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം നഗരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കും.
തങ്ങൾക്ക് ഒരുപാട് ഇരു ചക്ര വാഹനങ്ങൾ ഉണ്ട് എന്ന് കൂടാകാരെ വിശ്വസിപ്പിക്കുന്നതിനായാണ് മോഷണം. എട്ടിലും ഒൻപതിലും പഠിക്കുന്ന കുട്ടികളാണ് ബൈക്ക് മോഷ്ടാക്കൾ. തന്റെ അച്ഛന്റെ പഴയ സ്കൂട്ടറിന്റെ ചാവി ഉപയോഗിച്ച് ഒരിക്കൽ ഒരു ബൈക്ക് ഓണാക്കി എന്നും പിന്നീട് ഇതേ ചാവി ഉപയോഗിച്ചാണ് നിരവധി ബൈക്കുകൾ മോഷ്ടിച്ചത് എന്നും കൂട്ടത്തിൽ ഒരു കുട്ടി പൊലീസിനോട് വ്യക്തമാക്കി.
സ്കൂൾ വിട്ടതിന് ശേഷം ബൈക്കുകൾ മോഷ്ടിച്ച് ചിത്രങ്ങൾ എടുക്കുന്നത് ഇവർ പതിവാക്കിയിരുന്നു. ഏകദേശം 24 ഇരുചക്ര വാഹനങ്ങളെങ്കിലും തങ്ങൾ മോഷ്ടിച്ചിട്ടുണ്ട് എന്ന് ചോദ്യം ചെയ്യലിനിടെ കുട്ടികൾ പൊലീസിനോട് സമ്മദിച്ചു. മോഷ്ടിക്കപ്പെട്ട ബൈക്കുകളിൽ 11 എണ്ണം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പൊലീസ് കണ്ടെത്തിയിരുന്നു.
Follow Webdunia malayalam
അടുത്ത ലേഖനം