Webdunia - Bharat's app for daily news and videos

Install App

കാലവര്‍ഷ സാഹചര്യം നിയന്ത്രണവിധേയം, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

ശ്രീനു എസ്
ബുധന്‍, 5 ഓഗസ്റ്റ് 2026 (09:20 IST)
സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവര്‍ഷ സാഹചര്യം നിലവില്‍ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി  വി ഡി സതീശന്‍. സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇതുവരെ 15 പേര്‍ മരണപ്പെട്ടു. 7 പേരെ കാണാതായതായും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി ജില്ലാ കളക്ടര്‍മാര്‍, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം  വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ദുരിതബാധിത പ്രദേശങ്ങളില്‍ ഫയര്‍ ഫോഴ്സ് സംവിധാനങ്ങളേയും എന്‍ഡിആര്‍എഫ് സംഘങ്ങളേയും രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.  പത്തനംതിട്ട ജില്ലയില്‍ ചിലയിടങ്ങളില്‍ മാത്രമാണ് വെള്ളം ഇറങ്ങാനുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലത്തുനിന്ന് 14 ബോട്ടുകള്‍ ചെങ്ങന്നൂരിലെത്തിച്ചിട്ടുണ്ട്. ഒപ്പം രണ്ട് ഹെലികോപ്റ്ററുകള്‍ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമായി മൂന്നു ടീമുകളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങളെ കൂടി ആരക്കോണത്തുനിന്ന് അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.  ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്റര്‍ വഴി ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുമ്പോള്‍ ജനങ്ങള്‍ മാറിതാമസിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
 
മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി  പതിനായിരം രൂപ അടിയന്തരമായി അനുവദിച്ചു.  ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫ്, സി.എം.ഡി.ആര്‍.എഫ്, പി.എം.എന്‍.ആര്‍.എഫ്  എന്നിവയില്‍ നിന്നായി ആകെ 8 ലക്ഷം രൂപ ധനസഹായം ലഭിക്കും. വീട് ശുചീകരണത്തിനായി ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കും. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് ഒരു റേഷന്‍ കാര്‍ഡിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള സഹായം 10 ലക്ഷത്തില്‍ നിന്ന് 12 ലക്ഷം രൂപയായും വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം 4 ലക്ഷത്തില്‍ നിന്ന് 6 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു.
 
വലിയ അണക്കെട്ടുകളില്‍ ജലനിരപ്പ് വളരെ താഴെയാണ്. മൂഴിയാറില്‍ മാത്രമാണ് നിലവില്‍ ചെറിയ പ്രശ്‌നമുള്ളത്.  ഇടുക്കിയില്‍ 38.91 ശതമാനവും ഇടമലയാറില്‍ 46.64 ശതമാനവുമാണ് നിലവിലെ ജലനിരപ്പ്. ചെറിയ അണക്കെട്ടുകള്‍ തുറക്കുന്നത് ജില്ലാ കളക്ടര്‍മാരുടെ അനുമതിയോടെ മാത്രമായിരിക്കും. ഡാമുകള്‍ തുറന്നുവിടുന്നു എന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണഘടനാ ഭേദഗതി ബില്ലുകൾ: തൃണമൂൽ വിമതർക്കിടയിൽ തർക്കം, ഡിഎംകെയെ ഒപ്പം നിർത്താൻ നീക്കവുമായി ബിജെപി

'അഴുകിയ കൈയും ഉടലിന്റെ ഒരു ഭാഗവും'; ട്രോളി ബാഗ് തുറന്നപ്പോൾ റെയിൽവെ പൊലീസ് ഞെട്ടി

ഇന്‍സ്റ്റാഗ്രാമില്‍ ഇരുപത് ലക്ഷം ഫോളോവേഴ്സ്; ലോക റെക്കോര്‍ഡ് സ്വന്തമാക്കി കേരള പോലീസ്

'മോദിക്ക് പഠിക്കുവാണോ'; മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ വെച്ച സതീശനെതിരെ വിമർശനം

അമേരിക്ക പുതിയ ആക്രമണങ്ങള്‍ നടത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കും; ഭീഷണിയുമായി ഇറാന്‍

അടുത്ത ലേഖനം
Show comments