Publish Date: Mon, 18 Jul 2022 (16:15 IST)
Updated Date: Mon, 18 Jul 2022 (16:16 IST)
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവാവ്. മെയ് 13നാണ് യുവാവ് ദുബായിൽ നിന്നെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിലാണ്.
നേരത്തെ കൊല്ലത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മങ്കിപോക്സ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ യുവാവിന് രോഗം സ്ഥിരീകരിച്ചത്.