Webdunia - Bharat's app for daily news and videos

Install App

‘സമരസമയത്ത് കാട്ടിലായിരുന്നു പരിപാടി, സകല വൃത്തികേടുകളും അവിടെ നടന്നിട്ടുണ്ട്’; പെമ്പിളൈ ഒരുമക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി എം എം മണി

പെമ്പിളൈ ഒരുമൈക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി എം.എം മണി

Webdunia
ഞായര്‍, 23 ഏപ്രില്‍ 2017 (14:55 IST)
മൂന്നാറിലെ പെമ്പിളൈ ഒരുമ കൂട്ടായ്മക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി വൈദ്യുതി മന്ത്രി എം എം മണി. പൊമ്പളൈ ഒരുമ സമരകാലത്ത് കുടിയും സകലവൃത്തികേടുകളുമാണ് അവിടെ നടന്നിട്ടുള്ളത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി എന്നും അസഭ്യച്ചുവ കലര്‍ന്ന ഭാഷയില്‍ എം എം മണി പറഞ്ഞു. ഒന്നാം മൂന്നാർ ഒഴിപ്പിക്കൽ കാലത്ത് ദൗത്യസംഘതലവനായിരുന്ന സുരേഷ് കുമാറും മാധ്യമപ്രവർത്തകരും സർക്കാർ ഗസ്റ്റ് ഹൗസിൽ മദ്യപാനത്തിലായിരുന്നുവെന്നും അടിമാലിയിലെ ഇരുപതേക്കറില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. 
 
സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകനായ ടോം സക്കറിയ കയ്യേറ്റക്കാരനല്ലെന്ന് മണി ആവര്‍ത്തിച്ചു. ഒരു കഴിവുകെട്ട കളക്ടറാണ് ജി ആര്‍ ഗോകുല്‍. എന്നാല്‍ ദേവികുളം സബ് കലക്ടർ വി. ശ്രീറാമാവട്ടെ വെറും ചെറ്റയും. അതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ടോം സക്കറിയയ്ക്കെതിരെ കേസ് എടുത്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും യുഡിഎഫ് നേതാക്കളെയും ഊളമ്പാറയ്ക്കു വിടേണ്ട സമയമായെന്നും മണി പറഞ്ഞു. 
 
പക്ക ആർഎസ്എസുകാരനാണ് ചെന്നിത്തല. സബ് കലക്ടർ വളരെ യോഗ്യനാണെന്ന സർട്ടിഫിക്കറ്റ് ചെന്നിത്തല കൊടുത്തിട്ടുണ്ട്. ചെന്നിത്തലയുടെ നിലവിലുള്ള പശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോള്‍ സബ് കലക്ടർ വർഗീയവാദിയാണെന്ന തന്റെ വാദം ശരിയാണെന്നാണ് തെളിയുന്നതെന്നും മണി പറഞ്ഞു. അതേസമയം പെമ്പിളൈ ഒരുമ കൂട്ടായ്മക്കെതിരെ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ അവരുടെ നേതാവ് ഗോമതി രംഗത്തെത്തി. മണി നേരിട്ട് വന്ന് മാപ്പു പറയുന്നത് വരെ സമരം ചെയ്യുമെന്നും ഗോമതി പറഞ്ഞു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments