Webdunia - Bharat's app for daily news and videos

Install App

വിമര്‍ശനങ്ങള്‍ വകവെക്കാതെ റവന്യൂമന്ത്രി; മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഉറച്ച് റവന്യുമന്ത്രി

Webdunia
ഞായര്‍, 23 ഏപ്രില്‍ 2017 (14:25 IST)
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ശക്തമായി തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു റവന്യൂമന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാരിനുളളില്‍നിന്നു തന്നെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് റവന്യൂമന്ത്രിയുടെ ഈ നിര്‍ദേശം. ഇക്കാര്യത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാലും ശക്തമായ നടപടി സ്വീകരിക്കാം. ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 
 
ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൃത്യമായ പരിശോധനകള്‍ നടത്തി ഓരോ ദിവസത്തെയും റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. പാപ്പാത്തിച്ചോലയിലെ ഭൂമി ഒഴിപ്പിച്ച സംഭവത്തിലാണു റവന്യു ഉദ്യോഗസ്ഥർക്കെതിരെ ഏറ്റവും അവസാനമായി പ്രതിഷേധം ഉയർന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയടക്കം  രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. 
 
എന്നാല്‍ ഇതേത്തുടർന്ന് നിരാശയിലായ ഉദ്യോഗസ്ഥര്‍ക്കാണ് ശക്തമായ ഊർജം നല്‍കുന്ന തരത്തില്‍ റവന്യുമന്ത്രി പ്രതികരിച്ചത്. ഇതോടെ നിർത്തിവച്ചിരുന്ന എല്ലാ സർവേ നടപടികളും നാളെ മുതൽ ഉദ്യോഗസ്ഥർ ആരംഭിക്കുമെന്ന് ഉറപ്പായി. കയ്യേറ്റങ്ങളുടെ വിശദമായ പട്ടിക തയാറാക്കിയിട്ടുണ്ട്. അതിൽ ഉള്‍പ്പെട്ട ഓരോരുത്തരെയും കൃത്യമായി ഒഴിപ്പിക്കാനാണ് പദ്ധതി.
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments