Publish Date: Fri, 12 Jan 2018 (07:50 IST)
Updated Date: Fri, 12 Jan 2018 (07:52 IST)
മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് നല്‍കേണ്ട ബാധ്യതയൊന്നും സിപിഎമ്മിനില്ലെന്ന് മന്ത്രി എംഎം മണി. യാത്രയ്ക്ക് ചെലവായ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ അഞ്ചു വര്‍ഷം ഡല്‍ഹിക്കു യാത്രപോയതിന്റെ എല്ലാ ചെലവുകളും വെളിപ്പെടുത്തണമെന്നും മന്ത്രി മണി ആവശ്യപ്പെട്ടു.
അതേസമയം യാത്രയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഔദ്യോഗിക യാത്രയാണ് മുഖ്യമന്ത്രി നടത്തിയതെന്നും യാത്രയ്ക്കായി ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍നിന്നെടുക്കാന്‍ തീരുമാനിച്ചതായും മന്ത്രി എ.കെ. ബാലനും പറഞ്ഞിരുന്നു.