'പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രി ആയേക്കും'
'പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രി ആയേക്കും'
Publish Date: Mon, 05 Nov 2018 (10:20 IST)
Updated Date: Mon, 05 Nov 2018 (10:20 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഇപ്പോൾ കാണിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രി ആയേക്കുമെന്നും ചരിത്രകാരൻ എം ജി എസ്.
ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം നടക്കുകയാണ്. സുരക്ഷയുടെ പേരില്‍ പമ്പയിലേക്ക് തീർത്ഥാടകരെ പോലീസ് കടത്തി വിടാത്തതിലാണ് പ്രതിഷേധം നടക്കുന്നത്.
ഇതോടെ പ്രതിഷേധവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയതോടെയാണ് എം ജി എസും രംഗത്തുവന്നത്. കേരളത്തിലെ ഭക്തരുടെ വികാരം മാനിച്ചു സര്‍ക്കാര്‍ യുവതീ പ്രവേശനത്തില്‍ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.