Webdunia - Bharat's app for daily news and videos

Install App

ഓഫീസിന് പുറത്തും അയാൾ ഇങ്ങനെ തന്നെയായിരുന്നു; മാധ്യമപ്രവർത്തകനെതിരെ ലൈംഗികാരോപണമുന്നയിച്ച് പതിനൊന്ന് വനിതാ മാധ്യമ പ്രവർത്തകർ

ഓഫീസിന് പുറത്തും അയാൾ ഇങ്ങനെ തന്നെയായിരുന്നു; മാധ്യമപ്രവർത്തകനെതിരെ ലൈംഗികാരോപണമുന്നയിച്ച് പതിനൊന്ന് വനിതാ മാധ്യമ പ്രവർത്തകർ

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (13:59 IST)
മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി പി സുരേന്ദ്രനെതിരെ ലൈംഗികാരോപണവുമായി പതിനൊന്ന് മാധ്യമ പ്രവർത്തകർ രംഗത്ത്. മീ ടൂ ക്യാംപയിനിലാണ് സുരേന്ദ്രനെതിരെ ഇവർ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകരായ സ്‌ത്രീകളോട് ക്യാബിനകത്തും ഓഫീസിന് പുറത്തും വെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്യുന്നു എന്നതാണ് പരാതി.
 
ഇത്തരത്തിൽ ചെയ്യുന്നത് പതിവാണെന്നും പതിനൊന്ന് മാധ്യമപ്രവർത്തകരും പറയുന്നു. സി പി സുരേന്ദ്രൻ 2003 മുതൽ 2006 വരെയും, തുടർന്ന് 2010 മുതൽ 2013 വരെയും സേവനമനുഷഠിച്ചിരുന്ന ടൈംസ് ഓഫ് ഇന്ത്യ, 2008- 2009 വരെ ഉണ്ടായിരുന്ന ഓപ്പൺ മാഗസിൻ, 2013 മുതൽ 2015 വരെ ഉണ്ടായിരുന്ന ഡി എൻ എ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്ന കാലയളവിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന വനിതാ മാധ്യമപ്രവർത്തകരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
 
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർ ഇയാളുടെ തമാശ കഥാപാത്രമാണെന്ന് മാധ്യമ പ്രവർത്തക  ജുവാന ലോബോ പറയുന്നു. ഇയാൾക്കെതിരേ പരാതിനൽകിയിട്ടും പരാതിയിന്മേൽ യാതൊരു നടപടിയും സ്വാകരിക്കാത്തതിനെത്തുടർന്ന് ജുവാന 2014 മാർച്ചിൽ ഡി എൻ എയിൽ നിന്ന് രാജിവെക്കുകയാണുണ്ടായത്. ആറ് വർഷത്തോളം ഡി എൻ എയിലെ മാധ്യമപ്രവർത്തകയായിരുന്ന ജുവാന, ആറ് മാസം സുരേന്ദ്രനൊപ്പം ജോലി ചെയ്ത അനുഭവത്തിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments