Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം.ഡി.എം.എ യുമായി സ്ത്രീകൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

എം.ഡി.എം.എ യുമായി സ്ത്രീകൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 15 ജൂണ്‍ 2023 (17:41 IST)
കൊല്ലം: മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി സ്ത്രീകൾ ഉൾപ്പെട്ട നാലംഗ സംഘം അറസ്റ്റിലായി. കണ്ണനല്ലൂർ പള്ളിവടക്കത്തിൽ വീട്ടിൽ അൽബാഖാൻ (39), മുണ്ടയ്ക്കൽ തെക്കേവിള വിഷ്ണു (32), ചവറ സൗത്ത്‌ സ്വദേശി രശ്മി (31), ശക്തികുളങ്ങര സ്വദേശി അലീന ആൽബർട്ട് (26) എന്നിവരാണ് 18 ഗ്രാം എം.ഡി.എം.എ യുമായി കുണ്ടറ പോലീസിന്റെ പിടിയിലായത്.

കുണ്ടറയിലെ വാടക വീട്ടിൽ താമസിച്ചായിരുന്നു ഇത് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്നത്. പ്രധാന പ്രതികളിൽ ഒരാളായ അൽബാഖാൻ മുമ്പ് ചന്ദന മോഷണ കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ്. വിഷ്ണുവിനെ ചാത്തന്നൂർ എക്സൈസ് സംഘം എട്ടു ഗ്രാമ എം.ഡി.എം.എ യുമായി പിടികൂടിയത്തിനു ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. കുണ്ടറ എസ്.എച്.ഒ ആർ.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം മൃഗശാലയിലെ പുതിയ സിംഹങ്ങള്‍; കാഴ്ചക്കാരെ വരവേറ്റ് ലിയോയും നൈലയും