മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു, ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി കൈമാറി; പകരക്കാരനായെത്തുന്ന ചിറ്റൂർ എംഎൽഎയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ഉടന്‍
മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു, ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി കൈമാറി; പകരക്കാരനായെത്തുന്ന ചിറ്റൂർ എംഎൽഎയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ഉടന്‍
അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനത്തു നിന്നും രാജിവെച്ചു. രാവിലെ അദ്ദേഹം ഭാര്യയ്‌ക്കൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി കൈമാറി. ജെഡിഎസില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മാത്യു ടി തോമസിന്റെ രാജി.
ഈ സാഹചര്യത്തിൽ മാത്യു ടി തോമസിന് പകരക്കാരനായി ചിറ്റൂർ എംഎൽഎയും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കെ കൃഷ്‌ണൻ കുട്ടി മന്ത്രിയാകും. മന്ത്രിസഭയിലേക്ക് എത്തുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയതിയും തിങ്കളാഴ്ച തീരുമാനിക്കും.
മാത്യു ടി തോമസ് നേരത്തേയും പാർട്ടി പറയുന്നത് കേട്ടിട്ടുണ്ടെന്നും തീരുമാനം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി നേരത്തേ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയുമായി നേതാക്കള്‍ ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്.
മന്ത്രിയോട് സ്ഥാനമൊഴിയാൻ ദേവഗൗഡ തന്നെ നേരിട്ട് നിർദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അറിയിച്ച് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. കെ കൃഷ്ണന്‍ കുട്ടിയുടെ സത്യപ്രതിജ്ഞ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.