Publish Date: Wed, 10 Feb 2021 (17:02 IST)
Updated Date: Wed, 10 Feb 2021 (17:04 IST)
മാണി സി കാപ്പൻ ഇടതുമുന്നണി വിട്ടേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. പാലായ്ക്ക് പകരം കുട്ടനാട് സീറ്റിൽ മത്സരിച്ചോളാൻ ഇടതുമുന്നണി പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നാണ് മാണി സി കാപ്പൻ പറയുന്നത്. സിപിഎം മുന്നണി മര്യാദ കാട്ടിയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
പാലാ സീറ്റ് സംബന്ധിച്ച വിഷയം മാത്രമല്ല ഇത്. ഇത് വിശ്വാസ്യതയുടെ പ്രശ്നമാണ്. സിപിഎം മുന്നണി മര്യാദ കാണിച്ചില്ല. തോറ്റ പാർട്ടിക്ക് സീറ്റ് കൊടുക്കുന്നത് എന്ത് ന്യായമാണ്. പാർട്ടി ദേശീയ നേതൃത്വം തനിക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മാണി സി കാപ്പൻ പറഞ്ഞു.
അതേസമയം മുന്നണി വിടാൻ കാപ്പന് ശരദ് പവാർ അനുമതി നൽകിയാൽ പാർട്ടിയിലെ ഭൂരിപക്ഷവും മാണി സി കാപ്പനൊപ്പം പോകാനാണ് സാധ്യത.