Webdunia - Bharat's app for daily news and videos

Install App

യുവതിക്ക് ലഹരി നൽകി മയക്ക് പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 19 ഫെബ്രുവരി 2024 (17:34 IST)
മലപ്പുറം: മലയാളിയായ യുവതിക്ക് ലഹരി നൽകി മയക്കി ഡൽഹിയിൽ വച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് പെരുന്തല്ലൂർ സ്വദേശിയായ യുവാവിനെയാണ് ദൽഹി പോലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഡൽഹിയിൽ വിദ്യാർത്ഥിനിയായ യുവതിയെ പെരുന്തല്ലൂർ വീര്യത്തുപറമ്പിൽ സിറാജുദ്ദീൻ എന്ന 34 കാരൻ പീടിപ്പിച്ചത്. യുവതിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയാണ് സിറാജ് യുവതിയെ ലഹരി നൽകി മയക്കി പീഡിപ്പിച്ചത്. യുവതിയുടെ സുഹൃത്ത് മുഖേനയാണ് ഇരുവരും പരിചയത്തിലായതും സിറാജിനെ പിറന്നാളിന് ക്ഷണിച്ചതും. പരാതിയെ തുടർന്നാണ് ദൽഹി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതും ഇവിടെയെത്തി പ്രതിയെ പിടികൂടിയതും.

കേസിലെ കൂട്ടുപ്രതിയായ വെട്ടം പരിയാപുരം സ്വദേശി ഹിസമൈനേ കഴിഞ്ഞ മാസം ദൽഹി പോലീസ് പിടികൂടിയിരുന്നു. നിരവധി ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് സിറാജ് എന്നാണു പോലീസ് പറയുന്നത്. തിരൂർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments