Webdunia - Bharat's app for daily news and videos

Install App

സ്വർണ്ണവേട്ട: രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് പിടിച്ചത് 1.52 കിലോ സ്വർണ്ണം

എ കെ ജെ അയ്യര്‍
തിങ്കള്‍, 19 ഫെബ്രുവരി 2024 (17:32 IST)
തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന 1.52 കിലോ സ്വർണ്ണം പിടികൂടി. മൂന്നു കേസുകളിലായാണ് 24 കാരറ്റിന്റെ ഇത്രയധികം സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്.

പിടികൂടിയ സ്വർണ്ണത്തിനു വിപണിയിൽ 95.38 ലക്ഷം രൂപ വിലവരും. ഇത് കൂടാതെ 185 ഗ്രാം സ്വർണ്ണ പൊടിയും പിടികൂടി. പിടികൂടിയ കേസുകളിൽ ആദ്യത്തെ രണ്ടെണ്ണത്തിൽ സ്വർണ്ണം ക്യാപ്സൂൾ രൂപത്തിലായിരുന്നു കടത്താൻ ശ്രമിച്ചത്. മൂന്നാമത്തെ കേസിൽ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന കാർഡ്ബോർഡ് പെട്ടിയിലെ പാളികൾക്കിടയിലായിരുന്നു സ്വർണ്ണം പൊടിരൂപത്തിൽ സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ ജനുവരിയിൽ 8.815 കിലോ സ്വർണ്ണമാണ് തിരുവനന്തപുരത്ത് കസ്റ്റംസ് പിടികൂടിയത്. പതിമൂന്നു കേസുകളിലായാണ് ഇത്രയധികം സ്വർണ്ണം പിടിച്ചത്.

ഇതിനൊപ്പം ഇക്കാലയളവിൽ 27400 കുറ്റി വ്യാജ സിഗററ്റുകളും പിടികൂടി. ഇതിനു വിപണയിൽ 4.51 ലക്ഷം രൂപ വിലവരും. ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെയായി 93.32 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റാണ് ഇവിടെ കസ്റ്റംസ് പിടിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments