Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് മയക്കുമരുന്നു കേസില്‍ പിടിയിലായതിനുപിന്നാലെ 30കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു

Malappuram
മലപ്പുറത്ത് മയക്കുമരുന്നു കേസില്‍ പിടിയിലായ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു. തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി (30) ആണ് മരിച്ചത്. താനൂര്‍ പോലീസ് കസ്റ്റഡില്‍ എടുത്തതിന് പിന്നാലെയാണ് യുവാവ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45ന് പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു 4 പേര്‍ക്കൊപ്പമാണ് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 
 
പോലീസ് സ്റ്റേഷനിലെത്തിച്ച് പുലര്‍ച്ചെ നാലു മണിയോടെ ഇയാള്‍ സ്റ്റേഷനില്‍ തളര്‍ന്നു വീണുവെന്നാണ് ഡിവൈഎസ്പി വി.വി ബെന്നി പറഞ്ഞത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു