Publish Date: Thu, 01 Oct 2020 (10:25 IST)
Updated Date: Thu, 01 Oct 2020 (10:30 IST)
കണ്ണൂര്‍: മാഹിയില്‍ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകരായ ശ്രീജിത്ത്, ശ്രീജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിനൊപ്പം ചില ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകനായ പ്രസാദിന്റെ വീട് സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ക്കുകയും വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക്, ഓട്ടോ എന്നിവ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.