Webdunia - Bharat's app for daily news and videos

Install App

മധുവിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍ക്കും ജാമ്യമില്ല

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (21:10 IST)
ആട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ അക്രമിച്ച് കൊന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയുടെതാണ് നടപടി. 
 
അട്ടപ്പാടി മുക്കാലി പ്രദേശവാസികളായ ഹുസൈന്‍, മരക്കാര്‍, ഷംസുദീന്‍, അനീഷ്, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ധീഖ്, ഉബൈദ്, നജീബ്, ജെയ്ജു മോന്‍, അബ്ദുള്‍ കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് പ്രതികള്‍. മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. എല്ലാ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റവും എസ് സി എസ് ടി ആക്ടും ചുമത്തിയിട്ടുണ്ട്. 
 
എന്നാല്‍ മധുവിനെ പിടിച്ചുകൊണ്ടുവരുന്നതിനായി നാട്ടുകാരെ സഹായിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായും പാലക്കാട് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
 
കഴിഞ്ഞ മാസം 22നായിരുന്നു നാടിനെ നടുക്കിയ സംഭവം. മോഷണക്കേസ് ഉന്നയിച്ച് ഒരു സംഘം നാട്ടുകാര്‍ മധുവിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ മധു വൈകാതെ മരണപ്പെടുകയും ചെയ്തു. സംഭവം വന്‍ വിവാദമായ സാഹചര്യത്തില്‍ പൊലീസ് അതിവേഗം നടപടികളൂമായി മുന്നോട്ടുപോവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments