Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അണക്കെട്ടുകൾ കൂട്ടമായി തുറന്നതിൽ വീഴ്‌ചയുണ്ടോ എന്ന് വിശദമായി പരിശോധിക്കണം: മാധവ് ഗാഡ്‌ഗിൽ

അണക്കെട്ടുകൾ കൂട്ടമായി തുറന്നതിൽ വീഴ്‌ചയുണ്ടോ എന്ന് വിശദമായി പരിശോധിക്കണം: മാധവ് ഗാഡ്‌ഗിൽ

അണക്കെട്ടുകൾ കൂട്ടമായി തുറന്നതിൽ വീഴ്‌ചയുണ്ടോ എന്ന് വിശദമായി പരിശോധിക്കണം: മാധവ് ഗാഡ്‌ഗിൽ
കൊച്ചി , ശനി, 1 സെപ്‌റ്റംബര്‍ 2018 (11:59 IST)
അണക്കെട്ടുകൾ ഒരുമിച്ച് തുറന്നതിൽ വീഴ്‌ച്ച സംഭവിച്ചോ എന്ന് പരിശോധിക്കണമെന്ന് മാധവ് ഗാഡ്‌ഗിൽ. കേരളത്തിന്റെ പുനർനിർമാണം എന്ന വിഷയത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'പ്രകൃതിയെ ചൂഷണം ചെയ്‌തുകൊണ്ടുള്ള വികസന പദ്ധതികൾ ഒഴിവാക്കി കേരളത്തെ പുനർ നിർമ്മിക്കണം. ഉദ്യോഗസ്ഥർ തീരുമാനമെടുത്ത് നടപ്പാക്കുന്ന പതിവ് ശൈലി അവസാനിപ്പിക്കണം. പ്രാദേശിക പങ്കാളിത്തത്തോടെ വേണം പദ്ധതികൾ നടപ്പിലാക്കാൻ. ദീർഘകാല അടിസ്ഥാനത്തിൽ ഇന്ന് ഗുണം ചെയ്യും'- മാധവ് ഗാഡ്‌ഗിൽ വ്യക്തമാക്കി.
 
മൺസൂൺ പകുതിയായപ്പോൾ തന്നെ ഡാമുകൾ നിറച്ചതിന്റെ യുക്തിയേയും അദ്ദേഹം ചോദ്യം ചെയ്‌തു. കാലാവസ്ഥാ പ്രവചനങ്ങൾ നജങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ സുതാര്യമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളെ പമ്പയിൽ വെച്ച് പൊലീസ് തടയും, എന്നിട്ടും ചന്ദ്ര ലക്ഷ്മൺ ശബരിമലയിലെത്തി?- വൈറലായി ഫോട്ടോ