ആളിനെ തപ്പി ഇങ്ങനെ അങ്ങാടിയിൽ നടക്കണോ?, ധൈര്യമുണ്ടേൽ സ്വരാജ് മത്സരിക്കട്ടെ: വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

അഭിറാം മനോഹർ
ബുധന്‍, 28 മെയ് 2025 (13:38 IST)
M Swaraj, Rahul Mamkootathil
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ സിപിഎം ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ വെല്ലുവിളി. സിറ്റിംഗ് സീറ്റില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും എം സ്വരാജ് സന്തോഷത്തോടെ ആ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. നിലമ്പൂരില്‍ മത്സരിക്കാന്‍ സ്വരാജിന് ധൈര്യമില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നിന്നും 20,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
 
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണല്ലോ. മത്സരിക്കാന്‍ പറ്റിയ അതിസമ്പന്നര്‍ ആര് എന്ന് തിരഞ്ഞു സീറ്റ് കച്ചവടത്തിന് ശ്രമിക്കുന്ന ആ പാര്‍ട്ടി സ്വന്തം പ്രവര്‍ത്തകരെ തന്നെ വെല്ലുവിളിക്കുക അല്ലേ?
 
'സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്' എന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ?, പിണറായി 3.0 ലോഡിംഗ് എന്ന് തള്ളിമറിക്കുന്നവര്‍ക്ക് സിറ്റിംഗ് സീറ്റില്‍ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുരവസ്ഥയാണ്.
 
അതല്ല സിറ്റിംഗ് സീറ്റില്‍ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ CPM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുകയും, എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോ.
പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് അവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നില്ക്കുന്ന സ്വരാജിന്റെ ആറ്റിറ്റിയൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാര്‍ട്ടിയുടെ അന്വേഷണത്തിലും കാണാം ആ പരാജയ ഭീതി.
 
കഴിഞ്ഞ രണ്ട് തവണയായി 9 വര്‍ഷക്കാലം സിപിഎം ന്റെ സിറ്റിംഗ് സീറ്റില്‍ മത്സരിക്കാന്‍ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കും...
ധൈര്യമുണ്ടെങ്കില്‍ ആളിനെ തപ്പി അങ്ങാടിയില്‍ നടക്കാതെ M സ്വരാജിനെ മത്സരിപ്പിക്ക്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി

ഹമാസിനെ നിരായുധീകരിക്കും,ഗാസയിലെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക്, ഘട്ടം ഘട്ടമായി ഇസ്രായേല്‍ പിന്മാറും: ട്രംപിന്റെ 20 ഇന ഗാസ പദ്ധതി, പൂര്‍ണ്ണരൂപം

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

Karur Stampede: കരൂർ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് അറസ്റ്റിൽ, വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

അടുത്ത ലേഖനം
Show comments