Lionel Messi: കേരളം ഇന്നുവരെ കാണാത്ത ആഘോഷങ്ങൾ, മെസ്സിയെ വരവേൽക്കാൻ 25 ലക്ഷം പേരെ പങ്കെടുപ്പിക്കും
മെസ്സി വരുമോ എന്ന ചോദ്യത്തിന് വിരാമമായെന്നും മെസ്സി വരുമെന്ന് തന്നെയാണ് താന്‍ മുന്‍പും പറഞ്ഞുകൊണ്ടിരുന്നതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീമിനെ വരവേല്‍ക്കാനായി 25 ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ച് വമ്പന്‍ പരിപാടി സംഘടിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ്ങ് എം ഡി ആന്റോ അഗസ്റ്റിന്‍. മെസ്സി വരുമോ എന്ന ചോദ്യത്തിന് വിരാമമായെന്നും മെസ്സി വരുമെന്ന് തന്നെയാണ് താന്‍ മുന്‍പും പറഞ്ഞുകൊണ്ടിരുന്നതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
അര്‍ജന്റീനയുടെ എതിരാളികള്‍ ആരാകണമെന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമാകും. ചില ടീമുകള്‍ ഇപ്പോള്‍ തന്നെ താത്പര്യം അറിയിച്ചിട്ടുണ്ട്.രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും മെസ്സി ആരാധകരെയും ഒരു കുടക്കീഴില്‍ എത്തിക്കാനാണ് ശ്രമം. ആരാധകര്‍ക്ക് മെസ്സിയെ കാണാനുള്ള അവസരമൊരുക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തില്‍ അര്‍ജന്റീന ടീം എത്തുക. അര്‍ജന്റീനയെ എത്തിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ പരിശ്രമമുണ്ടായിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.