Select Your Language

Notifications

webdunia
webdunia
webdunia
webdunia

China USA Trade Row: റെയര്‍ എര്‍ത്ത് മിനറലുകള്‍ തന്നെ പറ്റു, ഇല്ലെങ്കില്‍ 200 ശതമാനം തീരുവ, ചൈനയ്ക്ക് നേരെയും ട്രംപിന്റെ ഭീഷണി

ഒരേസമയം ചര്‍ച്ചയും ഭീഷണിയും ചേര്‍ന്നുള്ള ഇരട്ട തന്ത്രമാണ് അമേരിക്ക വിഷയത്തില്‍ നടത്തുന്നത്.

Donald Trump

അഭിറാം മനോഹർ

, ചൊവ്വ, 26 ഓഗസ്റ്റ് 2025 (13:11 IST)
അധികതീരുവയുടെ പേരില്‍ ഇന്ത്യയുമായുള്ള ബന്ധം മോശമായതിന് പിന്നാലെ ചൈനയ്ക്കും കടുത്ത മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഹനനിര്‍മാണം, പ്രതിരോധ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന റെയര്‍ എര്‍ത്ത് മിനറലുകള്‍ ചൈന വിതരണം ചെയ്തില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മുകളില്‍ 200 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
 
 ഇന്ന് ലോക സാമ്പത്തിക മേഖലയില്‍ രാജ്യങ്ങള്‍ക്ക് ഏറെ അനിവാര്യമായ ഒന്നാണ് റെയര്‍ എര്‍ത്ത് മിനറലുകള്‍. ലോകത്ത് ഉത്പാദിപ്പിക്കുന്ന റെയര്‍ എര്‍ത്ത് മിനറലുകളില്‍ 80 ശതമാനത്തിലധികവും ചൈനയുടെ കൈവശമാണ്. അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങള്‍ക്ക് പല മേഖലയിലും മുന്നേറാന്‍ ചൈനയുമായുള്ള സഹകരണം പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് സാങ്കേതികമായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചൈന റെയര്‍ എര്‍ത്ത് മിനറലുകള്‍ നല്‍കിയില്ലെങ്കില്‍ ചൈനയ്ക്ക് നേരെ 200 ശതമാനം അധികതീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ സമാനമായ ഭീഷണി അമേരിക്ക നടത്തിയെങ്കിലും നവംബര്‍ 10 വരെ അധികതീരുവ ചുമത്തുന്നത് നീട്ടിനല്‍കിയിരുന്നു. ഇതിനിടയില്‍ ചൈനയുമായി പല ചര്‍ച്ചകളും അമേരിക്ക നടത്തിയിരുന്നു.
 
ഒരേസമയം ചര്‍ച്ചയും ഭീഷണിയും ചേര്‍ന്നുള്ള ഇരട്ട തന്ത്രമാണ് അമേരിക്ക വിഷയത്തില്‍ നടത്തുന്നത്. ഒരു വശത്ത് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നു എന്ന സൂചന നല്‍കുമ്പോള്‍ മറുവശത്ത് അധികതീരുവ ഭീഷണിയും യുഎസ് മുഴക്കുന്നുണ്ട്.അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയ്ക്ക് നേരെ പ്രഖ്യാപിച്ച 25 ശതമാനത്തിന്റെ അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയുടെ അധികതീരുവ നാളെ മുതല്‍,കൂപ്പുകുത്തി ഓഹരിവിപണി, സെന്‍സെക്‌സില്‍ 500 പോയന്റിന്റെ ഇടിവ്