Webdunia - Bharat's app for daily news and videos

Install App

ലിഗയുടെത് കൊലപാതകം തന്നെ? മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടും രാസപരിശോധനാഫലവും ഇന്ന് പൊലീസിന് കൈമാറും

കസ്റ്റഡിയിൽ എടുത്ത നാല് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Webdunia
ശനി, 28 ഏപ്രില്‍ 2018 (10:23 IST)
കോവളത്ത് വിദേശവനിത മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാകാമെന്ന സാധ്യതയിലേക്കു വിരൽചൂണ്ടി പൊലീസ്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത നാല്പേരുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപെടുത്തുന്നത്.
 
ലാത്വിയ സ്വദേശി ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്ത് നിന്നും ഇവരുടേതല്ലാത്ത മുടിയിഴകൾ കിട്ടി. ഇത് ലിഗയുടേതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധഫലവും ഇന്ന് പൊലീസിന് കൈമാറും.
 
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്‌ച  ലഭിച്ചതിന് ശേഷം സമഗ്രമായ അന്വേഷണം നടക്കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു. പീഡന ശ്രമത്തിനിടെ മൽപ്പിടുത്തത്തിൽ ലിഗ കൊല്ലപ്പെട്ടിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. 
 
ലിഗയുടെ കഴുത്തിലെ സൂക്ഷ്മ ഞരമ്പുകളിൽ ക്ഷതമേറ്റിട്ടുണ്ട്,​ രക്തം കട്ട പിടിച്ചിട്ടുമുണ്ട്. കഴുത്തിൽ ശക്തമായി അമർത്തിപ്പിടിച്ചാലേ ഇങ്ങനെയുണ്ടാവൂ. ഇതാണ് കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിച്ചതെന്നും കമ്മിഷണർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments