Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കഴുത്തുഞെരിച്ച് കൊന്നതാകാമെന്ന് പൊലീസ്; മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും ലിഗയുടേതല്ലാത്ത മുടിയിഴകള്‍ കണ്ടെത്തി

കഴുത്തുഞെരിച്ച് കൊന്നതാകാമെന്ന് പൊലീസ്; മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും ലിഗയുടേതല്ലാത്ത മുടിയിഴകള്‍ കണ്ടെത്തി

കഴുത്തുഞെരിച്ച് കൊന്നതാകാമെന്ന് പൊലീസ്; മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും ലിഗയുടേതല്ലാത്ത മുടിയിഴകള്‍ കണ്ടെത്തി
തിരുവനന്തപുരം , വെള്ളി, 27 ഏപ്രില്‍ 2018 (19:46 IST)
കോവളത്ത് വിദേശവനിത മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാകാമെന്ന സാധ്യതയിലേക്കു വിരൽചൂണ്ടി പൊലീസ്.

ലാത്വിയ സ്വദേശി ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്ത് നിന്നും ഇവരുടേതല്ലാത്ത മുടിയിഴകൾ കിട്ടി. ഇത് ലിഗയുടേതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.

മുടിയിഴകള്‍ ഫൊറന്‍സിക് പരിശോധനയ്‌ക്ക് അയച്ചു. കൂടാതെ വാഴമുട്ടത്തെ രണ്ടു ഫൈബർ ബോട്ടുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ ബോട്ടിലാണോ ലിഗയെ ഇവിടേക്ക് കൊണ്ടുവന്നതെന്ന സംശയത്തിലാണ് പൊലീസ്.

അതേസമയം, ലിഗയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസിന് സൂചന ലഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്മാരും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി പ്രകാശ് ക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്‌ച  ലഭിച്ചതിന് ശേഷം സമഗ്രമായ അന്വേഷണം നടക്കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

പീഡന ശ്രമത്തിനിടെ മൽപ്പിടുത്തത്തിൽ ലിഗ കൊല്ലപ്പെട്ടിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. ലിഗയുടെ കഴുത്തിലെ സൂക്ഷ്മ ഞരമ്പുകളിൽ ക്ഷതമേറ്റിട്ടുണ്ട്,​ രക്തം കട്ട പിടിച്ചിട്ടുമുണ്ട്. കഴുത്തിൽ ശക്തമായി അമർത്തിപ്പിടിച്ചാലേ ഇങ്ങനെയുണ്ടാവൂ. ഇതാണ് കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിച്ചതെന്നും കമ്മിഷണർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വിജയന്‍ കാണാനെത്തി; കൊലപാതകി സൌമ്യ നടുങ്ങിവിറച്ചു