Publish Date: Fri, 01 Jun 2018 (15:00 IST)
Updated Date: Fri, 01 Jun 2018 (15:07 IST)
ചെങ്ങന്നൂരിൽ വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇടത് മുന്നണിയിൽ നേതൃമാറ്റം. എൽ ഡി എഫ് കൺവീനറായി സി പി എം കേന്ദ്ര കമ്മറ്റി അംഗമായ എ വിജയ രാഘവനെ നിയമിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്.
ഇക്കര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ എൽ ഡി എഫ് യോഗത്തിന് ശേഷം ഉണ്ടാകും. ആരോഗ്യപരമായ കരണങ്ങളാൽ നിലവിലെ കൺവീനറായ വൈക്കം വിശ്വൻ രാജി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.