Publish Date: Mon, 18 Apr 2022 (08:11 IST)
Updated Date: Mon, 18 Apr 2022 (08:19 IST)
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയാണ് കെപിസിസി നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് കെ.വി.തോമസ് പറഞ്ഞു. വളരെ നേരത്തെ തന്നെ ഈ ശ്രമം തുടങ്ങിയിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് എഐസിസിയാണ്. കോണ്‍ഗ്രസിനെ ബലഹീനമാക്കാനാണ് കെപിസിസി പ്രസിഡന്റ് സുധാകരന്‍ ശ്രമിക്കുന്നതെന്നും കെ.വി.തോമസ് പറഞ്ഞു.
ഖദര്‍ ഇട്ടാല്‍ മാത്രം കോണ്‍ഗ്രസ് ആകില്ല. ഇങ്ങനെയൊരു നേതൃത്വം കേരളത്തില്‍ വേണോ എന്ന് നേതൃത്വം ആലോചിക്കണം. സ്ഥാനമാനങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെയും കെ.സുധാകരന്റെയും സാമ്പത്തികം അന്വേഷിക്കണം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയത് താന്‍ മാത്രമല്ലെന്നും കെ.വി.തോമസ് പറഞ്ഞു.