Publish Date: Wed, 19 Aug 2020 (09:53 IST)
Updated Date: Wed, 19 Aug 2020 (09:55 IST)
വഴിയരുകില്‍ തൊഴിലാളി വെട്ടേറ്റു മരിച്ചു മണിക്കൂറുകള്‍ക്കകം കൊലപാതകത്തിലെ മുഖ്യപ്രതിയുടെ രണ്ട് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എണ്ണമില്‍ തൊഴിലാളിയായ കുമ്പള നായ്ക്കാപ്പ മുജ്ജുന്‍കാവ് സുന്നാഗുലി റോഡില്‍ താമസം ഹരീഷ് എന്ന മുപ്പത്തെട്ടുകാരനാണ് തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെ വഴിയരുകില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്.
എന്നാല്‍ കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് കൊലപാത കേസിലെ മുഖ്യപ്രതിയായ ശാന്തിപ്പള്ളത്തെ മുഖ്യപ്രതിയായ ശ്രീകുമാറിന്റെ അടുത്ത സുഹൃത്തുക്കളായ കൂലി തൊഴിലാളികള്‍ രണ്ട് മരങ്ങളിലായി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കുമ്പള കുണ്ടങ്കാരടുക്ക എസ് ടി കോളനി നിവാസി റോഷന്‍ (20), മാണി (20) എന്നിവരാണ് ഹരീഷ് മരിച്ച സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കൃഷ്ണനഗര്‍ കെ.ഡി മൂലയിലെ കാറ്റില്‍ തൂങ്ങിമരിച്ചത്.
ഹരീഷ് ജോലി ചെയ്യുന്ന മില്ലിലെ ഡ്രൈവറാണ് മുഖ്യപ്രതിയായ ശ്രീകുമാര്‍. ഇയാളെ കഴിഞ്ഞ ദിവസം രാത്രിയോടെ പോലീസ് പിടികൂടി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ തൂങ്ങിമരിക്കാനുണ്ടായ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.
എ കെ ജെ അയ്യര്‍
Publish Date: Wed, 19 Aug 2020 (09:53 IST)
Updated Date: Wed, 19 Aug 2020 (09:55 IST)