Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

എയര്‍ കണ്ടീഷന്‍ സൗകര്യത്തിനു പുറമെ യാത്രക്കാര്‍ക്ക് സൗജന്യ വൈ ഫൈ സൗകര്യം ലഭിക്കുന്നു

KSRTC Super fast Bus service

രേണുക വേണു

, ബുധന്‍, 16 ഒക്‌ടോബര്‍ 2024 (16:45 IST)
KSRTC Super fast Bus service

കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ് എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അധ്യക്ഷനായി. പത്ത് ബസുകളാണ് ആദ്യ ഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഇറക്കിയിരിക്കുന്നത്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്. 
 
സൂപ്പര്‍ഫാസ്റ്റ് ബസുകളേക്കാള്‍ അല്‍പം കൂടുതലും മറ്റു എ.സി ബസുകളേക്കാള്‍ കുറവുമായിരിക്കും ഇതിലെ യാത്രാനിരക്ക്. നിലവിലെ സര്‍വീസുകള്‍ വിജയകരമായാല്‍ തുടര്‍ന്നും കൂടുതല്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കും. 
 
എ.സി പുഷ് ബാക്ക് സീറ്റ്, മ്യൂസിക് സിസ്റ്റം, ഫ്രീ വൈ ഫൈ എന്നീ സൗകര്യങ്ങള്‍ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകളില്‍ ലഭ്യമാണ്. യാത്രക്കാര്‍ക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബസുകള്‍ നിരത്തിലിറങ്ങിയിരിക്കുന്നത്. 
 
എയര്‍ കണ്ടീഷന്‍ സൗകര്യത്തിനു പുറമെ യാത്രക്കാര്‍ക്ക് സൗജന്യ വൈ ഫൈ സൗകര്യം ലഭിക്കുന്നു. ഒരു ജിബി വൈ ഫൈയ്ക്ക് പുറമെ ചെറിയ തുക നല്‍കി കൂടുതല്‍ വൈഫൈ ലഭ്യമാക്കാനാകും. റീക്ലൈനിങ് സൗകര്യമുള്ള 2x2 സീറ്റുകളാണ് ബസിലുള്ളത്. 40 യാത്രക്കാര്‍ക്ക്  ഇരുന്ന് യാത്ര ചെയ്യാം. 
 


എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിങ് സൗകര്യം, റീഡിങ് ലാമ്പുകള്‍, ബോട്ടില്‍ ഹോള്‍ഡറുകള്‍, മാഗസിന്‍ പൗച്ച്, മ്യൂസിക് സിസ്റ്റം, ടിവി, സിസി ടിവി ക്യാമറ, സ്ലൈഡിങ് വിന്‍ഡോകള്‍, സൈഡ് കര്‍ട്ടനുകള്‍, സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയ സൗകര്യവുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം: പിപി ദിവ്യക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍